National
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല: പ്രധാനമന്ത്രി


പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാധ്യമങ്ങളെ പുറത്തുനിന്നുള്ള ശക്തികള്‍ നിയന്ത്രിക്കുന്നത് സമൂഹത്തിന് നല്ലതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യം മുറുകെ പിടിക്കേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയാണ്. മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ല. അടിയന്തരവാവസ്ഥ കാലത്ത് പ്രസ് കൗണ്‍സിലിനെ വേട്ടയാടപ്പെട്ടത് നമ്മള്‍ ഓര്‍ക്കണം. മൊറാര്‍ജി ദേശായ് പ്രധാനമന്ത്രി ആയ ശേഷമാണ് കാര്യങ്ങള്‍ സാധാരണ നിലയിലായത്. അഭിപ്രായ സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാല്‍ അത് അതിരുവിടരുത്. തന്റെ മകനോട് ഒരു അമ്മ കൂടുതല്‍ കഴിക്കരുതെന്ന് പറയുന്നത് പോലെയാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു.