മല്യയുടേതടക്കം 7000 കോടിയുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളി

Posted on: November 16, 2016 11:26 am | Last updated: November 17, 2016 at 11:07 am

sbiന്യൂഡല്‍ഹി: വിജയ് മല്യ അടക്കമുള്ള വമ്പന്‍മാരുടെ 7016 കോടിയുടെ വായ്പാ കുടിശ്ശിക എസ്ബിഐ എഴുതിത്തള്ളി. മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പാ തിരിച്ചടവില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ ആദ്യ നൂറുപേരുടെ കടമാണ് പൂര്‍മായും ഭാഗികമായും എഴുതിത്തള്ളിയത്.

മല്യയുടേതടക്കം 63 പേരുടെ കടം പൂര്‍മായും 31 പേരുടെ കടം ഭാഗികമായും ആറുപേരുടേത് നിഷ്‌ക്രിയ ആസ്തിയുമായാണ് ഒഴിവാക്കിയത്. ദേശീയ ദിനപത്രമായ ഡിഎന്‍എയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ളതാണ് കണക്കുകള്‍. എന്നാണ് ഇവരുടെ വായ്പ എഴുതി തള്ളിയതെന്നുള്ള വിവരങ്ങളില്ല. 48,000 കോടിയുടെ വായ്പാ കുടിശ്ശികയാണ് എസ്ബിഐക്ക് ആകെ ഉണ്ടായിരുന്നത്.