കോഴി മാലിന്യവുമായി എത്തിയ ലോറി ഉപേക്ഷിച്ച നിലയില്‍

Posted on: November 15, 2016 3:17 pm | Last updated: November 15, 2016 at 3:17 pm
മാലിന്യവുമായി എത്തിയ ലോറി ഉപേക്ഷിച്ച നിലയില്‍
മാലിന്യവുമായി എത്തിയ ലോറി ഉപേക്ഷിച്ച നിലയില്‍

പനമരം: കോഴി മാലിന്യവുമായി വന്ന മസ്ത റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പനമരം പാലം അപ്രോച്ച് റോഡിലെ കീഞ്ഞീ കടവ് റോഡ് ജംഗ്ഷനിലാണ് ഇന്നലെ കാലത്ത് 11 മണിയോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട് ചെറിയ ചാക്കിലാക്കി വഴിയരികില്‍ ഉപേക്ഷിക്കാന്‍ പറ്റുന്ന രീതിയിലാണ് വെയിസ്റ്റ് ചാക്കുകളില്‍ നിറച്ചിരിക്കുന്നത്.
ഒരു മണിയോടെ പരിസരത്താകെ ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയത്. ഏകദേശം 200 മീറ്റര്‍ ചുറ്റളവില്‍ അസഹ്യ ദുര്‍ഗന്ധം വന്നതോടെയാണ് പരിശോധന നടത്തിയത്. മസ്തയില്‍ നിന്നാണ് ദുര്‍ഗന്ധം എത്തുന്നതെന്ന് മനസിലായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ നെല്ലിയമ്പം റോഡില്‍ ചെറിയ ചാക്കുകളില്‍ കോഴി മാലിന്യം റോഡരികില്‍ തള്ളിയിരുന്നു. കര്‍ണ്ണാടക രജ്‌സ്‌ട്രേഷനാണ് മസ്ത.ഇതിനിടയില്‍ മഴ പെയ്തതോടെ പരിസരങ്ങളില്‍ രക്തം ഒഴുകാനും തുടങ്ങിയതോടെ ദുര്‍ഗന്ധം ഇരട്ടിയായി.
നാട്ടുകാര്‍ ഉടനെ ആരോഗ്യ വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് പരിസരത്ത് ബ്ലീളിച്ചിംഗ് പൗഡര്‍ ഇട്ടതിനെ തുടര്‍ന്നാണ് അല്‍പം ദുര്‍ഗന്ധത്തിന് ശമനം വന്നത്. ഈ സമയത്തും വണ്ടിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വൈകുന്നേരമായിട്ടും വണ്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ സ്ഥലത്ത് എത്തിട്ടില്ല.വണ്ടിയുടെ മുകളിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ വണ്ടി കൈമാറ്റം നടത്തി മാസങ്ങള്‍ കഴിഞ്ഞെന്ന് മറുപടിയാണ് ലഭിച്ചത്. പോലീസും ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും വാഹനത്തിന് കാവല്‍ നില്‍ക്കുകയാണ്.