Connect with us

Kozhikode

നോട്ട് നിരോധനം: നാടെങ്ങും പ്രതിഷേധം

Published

|

Last Updated

വളയം ഗ്രാമീണ്‍ ബേങ്കിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സായാഹ്നം

വളയം ഗ്രാമീണ്‍ ബേങ്കിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സായാഹ്നം

നാദാപുരം: കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് വളയം ഗ്രാമീണ ബേങ്കിന് മുമ്പില്‍ മണ്ഡലം കേണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി സി സി മെമ്പര്‍ കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ഇ കെ ചന്ദമ്മന്‍, എ പി ബാബു, രവീഷ് വളയം, ടി കെ ബാലന്‍, കെ കെ കടുങ്ങ്വാന്‍, സംസാരിച്ചു.
മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ജനം അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്ന് ആവശ്യപെട്ട് സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, പഞ്ചായത്ത് വൈ. പ്രസി. കെ ടി രാജന്‍, കെ രാജീവന്‍ നേതൃത്വം നല്‍കി.
നടുവണ്ണൂര്‍: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വയോജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്നും ബാങ്കുകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും സീനിയര്‍ സിറ്റിസണ്‍സ് ഫോറം നടുവണ്ണൂര്‍ യൂനിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സി അമ്മത് കുട്ടി ഉദ്ഘാടനം ചെയ്തു. ഇ അച്ചുതന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിക്കാവ് ഭാസ്‌കരന്‍, ഇ രാഘവന്‍ നായര്‍, പി കെ പ്രഭാകരന്‍ സംസാരിച്ചു.

 

Latest