Connect with us

National

ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഇതു സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് എടിഎമ്മുകളിലൂടെ നടത്താന്‍ സാധിക്കുന്ന ഇടപാടുകള്‍ക്കു നിയന്ത്രണമില്ല. നവംബര്‍ 10 മുതല്‍ നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

സാമ്പത്തികവും അല്ലാത്തതുമായ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്നും റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു.