കറന്‍സി പിന്‍വലിക്കല്‍: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി; ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാം

Posted on: November 13, 2016 9:46 pm | Last updated: November 14, 2016 at 7:26 pm

cxfw3k7usaaz14nന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചു. ആഴ്ചയില്‍ അക്കൗണ്ടില്‍ നിന്ന് ചെക്ക്/ സ്ലിപ്പ് വഴി പിന്‍വലിക്കാവുന്ന തുക 20,000ല്‍ നിന്ന് 24000 ആയി ഉയര്‍ത്തി. ഒരു ദിവസം 10000 രൂപ വരെ പിന്‍വലിക്കാവൂ എന്ന നിബന്ധനയും ഒഴിവാക്കി.

എടിഎമ്മുകളില്‍ നിന്ന് നാളെ മുതല്‍ 2500 രൂപ പിന്‍വലിക്കാം. റദ്ദാക്കിയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള പരിധി 4500 ആയും ഉയര്‍ത്തിയിട്ടുണ്ട്.

പ്രധാനപ്പെട്ട ആശുപത്രികള്‍ക്ക് മുന്നില്‍ മൊബൈല്‍ എടിഎം വാനുകള്‍ സജ്ജമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.