ആദിവാസി ഫണ്ട്: മുന്‍ മന്ത്രി ജയലക്ഷ്മിക്ക് എതിരെ ത്വരിത പരിശോധന

Posted on: November 13, 2016 7:41 am | Last updated: November 14, 2016 at 11:00 am

pk jayalakshmiതിരുവനന്തപുരം: ആദിവാസി ഫണ്ട് വിനിയോഗവും ക്രമക്കേടുകളും സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. വയനാട് എസ് പിക്കാണ് അന്വേഷണ ചുമതല.

പട്ടിക വര്‍ഗക്കാരുടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം. ജയലക്ഷ്മിയുടെ ബന്ധുക്കളുടെ കടം എഴുതി തള്ളിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാറും അറിയിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ജയലക്ഷ്മി തള്ളുകയായിരുന്നു. വയനാട്ടിലെ ആദിവാസി ഭൂമിതട്ടിപ്പ് സംഭവത്തില്‍ മുന്‍ പട്ടികവര്‍ഗ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് പരസ്യമായി രംഗത്തുവന്നിരുന്നു.