Connect with us

National

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ വിമാനയാത്രയ്ക്കും ചെലവേറുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ വിമാനയാത്രയ്ക്കും ചെലവേറുന്നു. വിമാനയാത്രകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് പണ ചെലവ് വര്‍ധിക്കുന്നത്.

പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പ്രധാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ 8500 രൂപയാണ് ലെവിയായി ഒടുക്കേണ്ടതെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു. 1500ല്‍ അധികം കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണ് ഈ ചെലവ് വഹിക്കേണ്ടത്. ഇതോടെ ഒരാളുടെ യാത്രാചെലവില്‍ 60 രൂപ വര്‍ധനവുണ്ടാകും.

കൂടാതെ, 1000 കിലോമീറ്റര്‍ വരെയുള്ള വിമാന സര്‍വീസുകള്‍ 7500 രൂപ അധികമായി ഒടുക്കണം. ഇതും യാത്രക്കാരന്റെ പോക്കറ്റില്‍നിന്നു തന്നെയാവും വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

Latest