ബറാക് ഒബാമയും ഡോണള്‍ഡ് ട്രംപും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി

Posted on: November 10, 2016 11:11 pm | Last updated: November 11, 2016 at 11:04 am

trump-obamaവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അധികാര കൈമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നാണു സൂചന. ജനുവരി 20നാണ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.