Connect with us

Gulf

നോട്ടിന്റെ നോവില്‍ പ്രവാസികളും

Published

|

Last Updated

ദോഹ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രവാസി സമൂഹത്തിലും ആശങ്ക. കൈവശമുള്ള നോട്ടുകളും നാട്ടില്‍ കുടുംബങ്ങളിലുള്ള പണവും മാറ്റിയെടുക്കുന്നതു സംബന്ധിച്ചാണ് പ്രധാന ആശങ്ക. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ രൂപ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് തത്കാലം നിര്‍ത്തിവച്ചത് പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചു.
500, 1000 നോട്ടുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഖത്വറിലെ മണി എക്‌ചേഞ്ച് സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി മുതലാണ് നിര്‍ത്തിവെച്ചത്. ചില എക്‌സ്‌ചേഞ്ചുകള്‍ ഒരു ഖത്വര്‍ റിയാലിന് 28 രൂപ മൂല്യം വെച്ച് ആയിരം, അഞ്ഞൂറ് രൂപയുടെ ഇന്ത്യന്‍ നോട്ടുകള്‍ വില്‍പ്പന നടത്തിയതായി ദി പെനിന്‍സുല റിപ്പോര്‍ട്ടു ചെയ്തു. സ്‌റ്റോക്ക് തീരുന്നതു വരെ ഈ നിലയ്ക്ക് വില്‍പ്പന തുടരുമെന്ന് ഒരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാരന്‍ അറിയിച്ചു. വരുന്ന ദിവസങ്ങളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നും അഭിപ്രായമുണ്ട്.
അത്യാവശ്യ കാര്യങ്ങള്‍ക്കും തിരിച്ചു പോകുമ്പോഴുണ്ടാകുന്ന ആവശ്യങ്ങളും കണക്കാക്കി മിക്ക പ്രവാസികളും ചെറിയ സംഖ്യ കരുതാറുണ്ട്. 25,000 ഇന്ത്യന്‍ രൂപ വിദേശത്തു പോകുമ്പോള്‍ കയ്യില്‍ വെക്കുന്നത് നിയമം അനുവദിക്കുന്നുമുണ്ട്. അതിനാല്‍ പലരുടെ കൈയിലും ചെറിയ സംഖ്യ സൂക്ഷിക്കുമെന്ന് ദോഹയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളി പറഞ്ഞു.
കൈയില്‍ പണമുളള പലരും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. നാട്ടില്‍ പോകുന്നവരുട കൈവശം ഏല്‍പ്പിക്കാനുള്ള ഓട്ടത്തിലാണ് പലരും. ലീവിന് പോയി തിരിച്ചു വരുമ്പോള്‍ നോട്ട് മാറ്റിത്തന്നാല്‍ മതിയെന്നു പറഞ്ഞ് ഏല്‍പ്പിക്കുന്നവരും ഏറെയാണ്. അല്ലെങ്കില്‍ നോട്ട് മാറ്റി നാട്ടിലെ ബേങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കാമോ എന്നന്വേഷിക്കുന്നവരുമുണ്ട് ഇവരില്‍. നാളെ മുതല്‍ ഡിസംബര്‍ പത്തു വരെ ബേങ്കുകളിലോ പോസ്റ്റ് ഓഫിസുകളിലോ കൊടുത്ത് കൈവശമുള്ള ആയിരം, അഞ്ഞൂറ് നോട്ടുകള്‍ മാറ്റിയെടുക്കാം. അതിനു ശേഷം റിസര്‍വ് ബേങ്കിന്റെ പ്രത്യേക കൗണ്ടറുകളില്‍ മാര്‍ച്ച് 31 വരെയും മാറ്റിയെടുക്കാനാകും. അതിനാല്‍ നാട്ടിലേക്കു പോകുന്നവരെ തേടി അലയുന്ന നോട്ട് സൂക്ഷിപ്പുകാരുടെ എണ്ണവും ഏറെയാണ്.
മാറ്റിയെടുത്ത അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍. അതുകൊണ്ടു തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശം ലഭിക്കുന്നതു വരെ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എക്‌സേഞ്ചുകളും

---- facebook comment plugin here -----

Latest