മോഷ്ടിച്ച പേഴ്‌സില്‍ 500 രൂപ നോട്ട് മാത്രം; തിരികെയെത്തി പേഴ്‌സ് മുഖത്തേക്കെറിഞ്ഞ് മോഷ്ടാക്കള്‍

Posted on: November 10, 2016 9:00 pm | Last updated: November 10, 2016 at 9:00 pm

pocketനോയിഡ:പേഴ്‌സില്‍ 500 രൂപ നോട്ട് മാത്രം സൂക്ഷിക്കാത്തതിന് തൊഴിലാളിക്ക് കള്ളമാരുടെ മുഖത്തടി. ഗ്രെയിറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കെട്ടിട നിര്‍മാണ തൊഴിലാളിയായ വിവേകിനാണ് മോഷ്ടാക്കളുടെ മര്‍ദനം ഏല്‍ക്കേണ്ടിവന്നത്.

പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് ബസ് സ്‌റ്റോപ്പിലേക്ക് നടന്ന വിവേകിന്റെ പേഴ്‌സ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തട്ടിയെടുത്തു. എന്നാല്‍ മുന്നോട്ടുപാഞ്ഞുപോയ മോഷ്ടാക്കള്‍ വേഗത്തില്‍ തിരിച്ചെത്തി. വിവേകിന്റെ മുഖത്ത് അടിച്ച ശേഷം പഴ്‌സില്‍ 100 രൂപയായി സൂക്ഷിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേഴ്‌സ് വിവേകിന്റെ മുഖത്തേക്ക് എറിഞ്ഞ ശേഷമാണ് മോഷ്ടാക്കള്‍ കടന്നത്. ജോലികഴിഞ്ഞപ്പോള്‍ വേതനം 500 രൂപയായാണ് വിവേകിന് ലഭിച്ചത്. പേഴ്‌സില്‍ 500 രൂപ നോട്ട് മാത്രമായിരുന്നതാണ് മോഷ്ടാക്കളെ ചൊടിപ്പിച്ചത്.