മോഡിതന്നത് ഇരുട്ടടി; ജനം നല്‍കിയത് കയ്യടി

Posted on: November 9, 2016 9:39 pm | Last updated: November 9, 2016 at 9:41 pm

joymathewഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….
മോഡിതന്നത് ഇരുട്ടടി
ജനം നല്‍കിയത് കയ്യടി

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകാം എന്നാല്‍പോലും മനുഷ്യനന്മയെയും രാഷ്ട്രപുരോഗതിയും ലക്ഷ്യം വെച്ച് നടപ്പാക്കപ്പെടുന്ന നല്ല വശങ്ങളെ കാണാതിരിക്കുന്നത് ആത്മ വഞ്ചനയാകും. അങ്ങിനെ നോക്കുമ്പോള്‍ രാഷ്ട്രീയ നിലപാടുകളില്‍ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രാത്രി മുതല്‍ നടപ്പിലാക്കിയ സാബത്തിക പരിഷ്‌കാരത്തിന്റെ ആദ്യപടി (500,1000 നോട്ടുകളുടെ നിരോധനം) ഇന്‍ഡ്യന്‍ സബദ് ഘടനയില്‍ ഒരു ഉടച്ചു വാര്‍ക്കലിന്റെ മുന്നോടിയായി വേണം കാണാന്‍,
ഇന്‍ഡ്യയുടെ സാബത്തിക സ്ഥിതി മെച്ചപ്പെടുത്താനെന്ന ഭാവേന
സാബത്തിക വിദഗ്ദര്‍ എന്ന് ലോകം കൊണ്ടാടിയ ഭരണകര്‍ത്താക്കള്‍ പലരും ഓരോ വര്‍ഷത്തേയും
ബജറ്റുകളിലൂടെ എങിനെ സാധാരണക്കാരനെ കൂടുതല്‍ നന്നായി പിഴിയാം എന്നതില്‍ കവിഞ്ഞൊന്നും ചിന്തിക്കാന്‍ ത്രാണികാണിച്ചിരുന്നില്ല. ഇവിടെയാണൂ നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി നാം കാണുന്നത്,
മോഡിയുടെ 500,1000 കറന്‍സികളൂടെ നിരോധനത്തിലൂടെ സധാരണക്കാര്‍ക്കും നേരാം വണ്ണം നികുതി അടക്കുന്നവര്‍ക്കും തെല്ലും ആശങ്കപ്പേടേണ്ടതില്ലെന്നും എന്നാല്‍
പലിശക്കാര്‍ , മയക്കുമരുന്ന് കച്ചവടക്കാര്‍ ,കുഴല്‍പ്പണ മാഫിയകള്‍,ക്വട്ടേഷന്‍കള്ളക്കടത്തുസംഘങ്ങള്‍,തീവ്രവാദ ഭീകര സംഘടനകള്‍. ഭൂമാഫിയകള്‍,കൈക്കൂലിക്കാരായ ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും മാത്രമല്ല ഇന്ദ്യന്‍ സബത് വ്യവസഥയെ തകര്‍ക്കണം എന്ന ഗൂഡലക്ഷ്യത്തോടെ
അയല്‍ രാജ്യങ്ങളുടെ സഹായത്തോടെ വന്‍ തോതില്‍ അച്ചടിച്ച് ഇന്‍ഡ്യന്‍ മാര്‍ക്കറ്റിലേക്കെത്തിക്കുന്ന കള്ളനോട്ടടിക്കാരായ രാജ്യദ്രോഹസംഘങ്ങള്‍ തുടങ്ങിയ കണക്കില്‍പ്പെടാത്ത കള്ള
പ്പണം കൈവശമുള്ളവര്‍ക്കെല്ലാം മോഡി കൊടുത്ത ഇരുട്ടടിയാണു ഈ പുതിയ കറന്‍സി നിരോധനം.
പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ഥക്രാന്തി സന്‍സ്ഥാന്‍ എന്ന സാബത്തിക ഉപദേശക സ്ഥാപനമാണത്രെ ഇന്‍ഡ്യന്‍
സാബത്തിക മേഘലയില്‍ ഇപ്പോള്‍ നടപ്പിലാക്കിയ
പരിഷകാരത്തിനും വരാനിരിക്കുന്ന വിപ്ലകരമായ മറ്റു പരിഷകാരങ്ങള്‍ക്കും പിന്നില്‍ എന്നു പറയപ്പെടുന്നു.
ഇന്‍ഡ്യയില്‍ കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണത്തിനു തടയിടാനുള്ള പ്രധാനമന്ത്രി മോഡിയുടെ ആദ്യചുവടുവെപ്പ് കയ്യടി അര്‍ഹിക്കുന്നു എന്നാല്‍ വിദേശബാങ്കുകളില്‍
പുതച്ചു മൂടി കിടക്കുന്ന രാജ്യത്തെ താപ്പാനകളുടെ കോടിക്കണക്കിനു പണം ഇന്‍ഡ്യയിലേക്ക് കൊണ്ടുവരും എന്ന മോഡിയുടെ മുന്‍ വാഗ്ദാനം നിര്‍വേറുബോള്‍ മാത്രമാണു ഇപ്പോള്‍ കിട്ടിയ കയ്യടിക്ക് അര്‍ഥമുണ്ടാവൂ…