Connect with us

International

മുസ്‌ലിംകള്‍ മാനക്കേടുണ്ടാക്കുന്നു; വര്‍ഗീയ വിഷം ചീറ്റി ട്രംപ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വര്‍ഗീയത നിറഞ്ഞ വാക്കുകളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. താന്‍ പ്രസിഡന്റായാല്‍ അഭയാര്‍ഥികളെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ആവശ്യം വന്നാല്‍ ജനങ്ങളുടെ പ്രാദേശിക ജനങ്ങളുടെ പിന്തുണ ഈ വിഷയത്തില്‍ തേടുമെന്നും ട്രംപ് വ്യക്തമാക്കി. അഭയാര്‍ഥി പ്രശ്‌നം നേരിടുന്ന മിഷിഗണിലും മിന്നെസോട്ടയിലും നടത്തിയ പ്രസംഗത്തിലാണ് അഭയാര്‍ഥി സമൂഹത്തെ വേദനിപ്പിക്കന്ന വാക്കുകള്‍ ട്രംപ് തൊടുത്തുവിട്ടത്. സിറിയയില്‍ നിന്ന് വരുന്ന മുസ്‌ലിംകളായ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ഹിലരി നടത്തിയ പ്രസ്താവനയെ വിമര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“സൊമാലിയയില്‍ നിന്നെത്തിയ മുസ്‌ലിംകളാല്‍ മിനിയേപൊളിസിലെ ജനം പൊറുതിമുട്ടിയിട്ടുണ്ട്. മിഷിഗണിലും സംഭവിക്കുന്നത് മറ്റൊന്നല്ല. പല നഗരങ്ങളിലും മുസ്‌ലിംകളാല്‍ ജനങ്ങള്‍ക്ക് മാനക്കേടുണ്ടായിരിക്കുകയാണ്. മിഷിഗണിലെ ജനങ്ങള്‍ അഭയാര്‍ഥികളുണ്ടാക്കുന്ന പ്രശ്‌നം അനുഭവിക്കുന്നവരാണ്. അഭയാര്‍ഥികളുടെ വരവ് ഇവിടുത്തെ സ്‌കൂളുകളിലും സമുദായത്തിലും ഭീമമായ സമ്മര്‍ദം ഉണ്ടാക്കും.” ട്രംപിന്റെ വിഷം ചീറ്റുന്ന വാക്കുകള്‍ ഇങ്ങനെയാണ്. കാലങ്ങളായി ഡെമോക്രാറ്റിക്കുകളെ പിന്തുണക്കുന്ന മിഷിഗണിലും മിന്നെസോട്ടയിലും വര്‍ഗീയത ഉയര്‍ത്തി മേല്‍ക്കൈ നേടാനുള്ള വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് ട്രംപ് പയറ്റുന്നത്.
നേരത്തെ മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ട്രംപിന്റെ പുതിയ പ്രസംഗത്തിനെതിരെ അമേരിക്കകത്ത് നിന്നും പുറത്തുനിന്നും വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

Latest