Connect with us

National

ഇനി സമരം മദ്യത്തിനെതിരെ: അന്ന ഹസാരെ

Published

|

Last Updated

പൂനെ: അഴിമതിവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ട ഗാന്ധിയന്‍ അന്ന ഹസാരെ മദ്യവിപത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കുടുംബത്തിന്റെ നാശത്തിന് ഇടയാക്കുന്ന മദ്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണെന്നും സമ്പൂര്‍ണ മദ്യനിരോധമാണ് ആവശ്യമെന്നും ഹസാരെ പറഞ്ഞു.
വിവരാവകാശ നിയമത്തിന് ശേഷം മദ്യത്തിനെതിരെയാണ് ഇനി തന്റെ പോരാട്ടം. മദ്യത്തിന്റെ നിര്‍മാണവും വില്‍പ്പനയും ഉപഭോഗവും തടയണം. മദ്യത്തിനെതിരെയുള്ള നിയമത്തിന്റെ ഒരു കരടുരേഖ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിന് സമര്‍പ്പിക്കും. കരട് രൂപം തയ്യാറാക്കുന്നതിന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗൊദ്‌ബൊലെ തന്നെ സഹായിച്ചിട്ടുണ്ടെന്നും അന്നാ ഹസാരെ വ്യക്തമാക്കി.

Latest