ഷാര്‍ജയില്‍ ഉച്ച സമയത്തെ സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കി

Posted on: November 7, 2016 1:24 pm | Last updated: November 7, 2016 at 10:17 pm

sharjah-parkingഷാര്‍ജ: ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ ഉച്ചക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിരുന്നത് നിര്‍ത്തലാക്കി. ഞായറാഴ്ച ചേര്‍ന്ന ഷാര്‍ജ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കത്. നിലവില്‍ ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് മണി വരെ പൊതു സ്ഥലങ്ങളിലെ വാഹന പാര്‍ക്കിംഗ് സൗജന്യമായിരുന്നു. ഇനിമുതല്‍ മുഴുവന്‍ സമയവും പാര്‍ക്കിംഗിന് പണം നല്‍കണം.

പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും പൊതുസ്ഥലങ്ങളില്‍ അനാവശ്യമായി കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുമാണ് പാര്‍ക്കിംഗ് സൗജന്യം എടുത്ത് കളയുന്നത്. പാര്‍ക്കിംഗ് സൗജന്യം നിര്‍ത്തലാക്കുന്നതോടെ വ്യാപാര കേന്ദ്രങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും പാര്‍ക്കിംഗ് സൗകര്യം ആളുകള്‍ ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.