തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: November 7, 2016 11:36 am | Last updated: November 7, 2016 at 11:36 am

knifeതിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പെരുന്താനി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി മനോജിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ മകനെ വിട്ട് മടങ്ങുന്നതിനിടെയാണ് ഒരു സംഘം മനോജിനെ ആക്രമിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.