ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സുദൃഢമാക്കും: തെരേസ മെയ്

Posted on: November 7, 2016 11:20 am | Last updated: November 7, 2016 at 6:05 pm
ന്യൂഡല്‍ഹിയില്‍ നടന്ന ടെക് സമ്മിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം.
ന്യൂഡല്‍ഹിയില്‍ നടന്ന ടെക് സമ്മിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം.

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബ്രിട്ടന്റെ വ്യാപാര ബന്ധം സുദൃഢമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. പ്രധാനമന്ത്രി പദം ഏറ്റ ശേഷം ആദ്യമായി ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അവര്‍ ഡല്‍ഹിയില്‍ ടെക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യാ-ബ്രിട്ടീഷ് ബന്ധത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് മെയ് പറഞ്ഞു. സാമൂഹിക സാമ്പത്തിക പരിഷ്‌കരണത്തിന് ഇത് വഴിയൊരുക്കും. ബ്രിട്ടനിലെ ഇന്ത്യന്‍ നിക്ഷേപം തങ്ങളുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഏറെ സഹായകരമാണെന്നും അവര്‍ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റിൽ ഇന്ത്യ, സ്മാർട്ട് സിറ്റി തുടങ്ങിയ ഇന്ത്യയുടെ ബൃഹത് പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്നും മെയ് അറിയിച്ചു.

ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്താണ് ബ്രിട്ടണ്‍ എന്ന് ടെക് സമ്മിറ്റില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.

ത്രിദിന സന്ദർശനത്തിനായി ഇന്നലെ വെെകീട്ടാണ് മെയ് ഇന്ത്യയിൽ എത്തിയത്. ഇന്ന് വെെകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അവർ ഉഭയകക്ഷി ചർച്ചകൾ നടത്തും. സുപ്രധാന കരാറുകളിലു‌ം ഇരു രാജ്യങ്ങളും ഒപ്പുവെക്കും.