നിരോധനാജ്ഞ ലംഘിച്ചു; എഎപി എംഎൽഎ അറസ്റ്റിൽ

ഫെബ്രുവരിയിൽ ആം ആദ്മി സർക്കാർ അധികാരത്തിൽ എത്തിയശേഷം 20 എംഎൽഎമാരാണ് ഡൽഹിയിൽ അറസ്റ്റിലായത്.
Posted on: November 6, 2016 3:36 pm | Last updated: November 6, 2016 at 7:57 pm
SHARE

rithuraj_0611ന്യൂഡൽഹി: നിരോധനാജ്ഞ ലംഘിച്ചതിന് ആം ആദ്മി പാർട്ടി എംഎൽഎ റിതുരാജ് ഗോവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ കാരാരിയിൽ ചാത് പൂജ ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചിരുന്നു. ഇത് മറികടന്നതിനാണ് അറസ്റ്റ്. പോലീസ് നിർദേശത്തിനെതിരേ എംഎൽഎയും സംഘവും പ്രതിഷേധം നടത്തിയിരുന്നു.

ഫെബ്രുവരിയിൽ ആം ആദ്മി സർക്കാർ അധികാരത്തിൽ എത്തിയശേഷം 20 എംഎൽഎമാരാണ് ഡൽഹിയിൽ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here