സുരക്ഷാ ഭീഷണി: ട്ര‌ംപിനെ വേദിയിൽ നിന്ന് മാറ്റി

Posted on: November 6, 2016 2:33 pm | Last updated: November 6, 2016 at 3:20 pm

trumpറെനോ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി. റെനോയില്‍ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം. ട്രംപ് സംസാരിച്ചുകൊണ്ടിരിക്കെ സദസില്‍ നിന്ന് ഒരാള്‍ പ്രകോപനമുണ്ടാക്കുകയായരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ വേദിക്ക് പിറകിലേക്ക് മാറ്റുകയും പ്രകോപനം ഉണ്ടാക്കിയയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ട്രംപ് തിരിച്ചെത്തി പ്രസംഗം തുര്‍ടന്നു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പങ്കെടുത്ത ഒരു പ്രചാരണ പരിപാടിയില്‍ ട്രംപിന്റെ അനുയായിയായ ഒരു വയോധികന്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമച്ചിരുന്നു. ഇത് കണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരെ ഇയാളെ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ ഒബാമ തടയുകയായിരുന്നു. ആളുകളോട് സംയമനം പാലിക്കാനായിരുന്നു ഒബാമയുടെ നിര്‍ദേശം.