കേരളപ്പിറവി: ഗവര്‍ണറെ പങ്കെടുപ്പിക്കാത്തതിന് സ്പീക്കര്‍ ക്ഷമ ചോദിച്ചു

Posted on: November 6, 2016 2:17 pm | Last updated: November 7, 2016 at 11:27 am

sreerama krishnanതിരുവനന്തപുരം: കേരളപ്പിറവി വജ്രജൂബിലി ആഘോഷത്തിലേക്ക് ക്ഷണിക്കാതിരുന്നതിന് സ്പീക്കര്‍ ഗവര്‍ണറോട് ക്ഷമാപണം നടത്തി. ക്ഷണിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി ഉള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും എന്നാല്‍ ബോധപൂര്‍വമല്ല ക്ഷണിക്കാതിരുന്നതെന്നും കാണിച്ച് സ്പീക്കര്‍ ഗവര്‍ണക്ക് ക്ഷമാപണ കത്ത് നല്‍കുകയായിരുന്നു. വജ്രജൂബിലിയുടെ ഉദഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുകയും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടിയുടെ സമാപനച്ചടങ്ങില്‍ സ്പീക്കറെ പങ്കെടുപ്പിക്കാനുമാണ് ഉദ്ദേശിച്ചിരുന്നതെന്നും കത്തില്‍ പറയുന്നു.

കേരളപ്പിറവി ആഘോഷ ദിവസം ചെന്നൈയിലേക്ക് പോയ സ്പീക്കര്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.