Connect with us

National

യു പി തിരഞ്ഞെടുപ്പ്: ബീഹാര്‍ തന്ത്രം വേണ്ടെന്ന് ആര്‍ എസ് എസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തരപ്രദേശ് തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നിതിന് ആര്‍ എസ് എസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 30ഓളം വരുന്ന കേന്ദ്ര മന്ത്രിമാരുമായി ആര്‍ എസ്
എസ് ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബി ജെ പിയും ആര്‍ എസ് എസും സംയുക്തമായി തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നതിന് വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് ഡല്‍ഹിയില്‍ ആര്‍ എസ് എസ്-ബി ജെ പി സംയുക്ത യോഗം വിളിച്ചത്. അസാം തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ തന്ത്രങ്ങള്‍ തന്നെയാവണം യു പിയിലും പരീക്ഷേക്കേണ്ടതെന്നാണ് ആര്‍ എസ് എസ്, ബി ജെ പി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏറെ കെട്ടിഘോഷിച്ച് ബി ജെ പി ദേശീയ നേതൃത്വം നേരിട്ട് നടത്തിയ ബീഹാറില്‍ തിരഞ്ഞെടുപ്പിലെ പ്രചാരണ രീതി ഉപേക്ഷിച്ച് ആര്‍ എസ് എസിന് കൂടുതല്‍ പ്രധാന്യം നല്‍കി അസാം മാതൃകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. യു പി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തീരുമാനമെടുക്കുന്നതിനാണ് ആര്‍ എസ് എസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സഭയിലെ ഒരംഗം പ്രതികരിച്ചു. ഉത്തര്‍ പ്രദേശിലെ നിലവിലെ സാഹചര്യം മുതലെടുത്ത് കൂടുതല്‍ ശക്തമായ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
സര്‍ക്കാര്‍ നേട്ടങ്ങള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വഴി വോട്ടര്‍മാരിലെത്തിക്കുന്നതിന് ആവശ്യമായ ക്യാമ്പയിനുകള്‍ ആസൂത്രണം ചെയ്യണമെന്ന് യോഗത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. അതേസമയം തന്നെ മോദി സര്‍ക്കാറിനെ സാധാരണ ജനങ്ങളുടെ സര്‍ക്കാറാണെന്ന പ്രചാരണം എങ്ങിനെ ജനങ്ങളിലെത്തിക്കുമെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം കൂടുതല്‍ ഹിന്ദുത്വ കാര്‍ഡിറക്കുന്നതിനെക്കുറിച്ചും ആര്‍ എസ് എസ് നേതൃത്വം ആലോചിക്കുന്നുണ്ട്.
യു പിക്ക് പുറമെ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കൂടി ലക്ഷ്യമിട്ടായിരിക്കും തന്ത്രങ്ങള്‍ മെനയുകയെന്ന് ആര്‍ എസ് എസ് വൃത്തങ്ങള്‍ പറയുന്നത്. ആര്‍ എസ് എസ് ദേശീയ നേതാക്കള്‍ പുറമെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, രാജ്‌നാഥ് സിംഗ്, തുടങ്ങിയ മുപ്പതോളം മന്ത്രിമാരും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു.

Latest