വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമനടപടി: എം ബി രാജേഷ്

Posted on: November 5, 2016 9:42 am | Last updated: November 5, 2016 at 9:42 am
SHARE

MB RAJESHപാലക്കാട്: വടക്കാഞ്ചേരി പീഡന കേസില്‍ നഗരസഭാ കൗണ്‍സിലര്‍ ആയ ആരോപണ വിധേയനെ ഞാന്‍ ന്യായീകരിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് എന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച് അയാളോടൊപ്പമുള്ള ഫോട്ടോ സഹിതം ഞാനിട്ട പോസ്റ്റെന്ന മട്ടില്‍ പ്രചരിക്കുന്നതായി ചില സുഹൃത്തുക്കളില്‍ നിന്നും അറിയാനിടയായി.
ആരോപണ വിധേയനെ എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ല. കേസില്‍ കര്‍ശനവും ശക്തവുമായ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്റെ പേരില്‍ വ്യാജമായി ഫേസ്ബുക്ക് പോസ്റ്റ് നിര്‍മിച്ച് അപവാദ പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യക്തിഹത്യയാണ്.
വ്യാജമായി നിര്‍മ്മിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ജില്ലാ പോലീസ് സൂപ്രണ്ടിന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സിവിലും ക്രിമിനലുമായ മറ്റു നടപടികളും സ്വീകരിക്കുമെന്ന് എം ബി രാജേഷ് അറിയിച്ചു.