പെട്രോള്‍ പമ്പുകള്‍ 15ന് അടച്ചിടും

Posted on: November 4, 2016 10:58 pm | Last updated: November 4, 2016 at 10:58 pm

petrol pum gccഹൈദരാബാദ്: കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 15ന് പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലര്‍മാര്‍. ഇതേ ആവശ്യമുന്നയിച്ച് ഡീലര്‍മാര്‍ രണ്ട് ദിവസം ഇന്ധനം വാങ്ങാതെ സമരം നടത്തിയിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ പരിമിതമായ മണിക്കൂറുകള്‍ മാത്രമേ ഇന്ധന വില്‍പന നടത്തുകയുള്ളൂവെന്നും ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിനങ്ങളിലും പെട്രോള്‍ പമ്പ് തുറക്കില്ലെന്നും കണ്‍സോര്‍ട്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് (സി.ഐ.പി.ഡി) അറിയിച്ചു. രാജ്യത്തെ 54,000 പെട്രോള്‍ പമ്പുകളും നവംബര്‍ 15ന് അടച്ചിടുമെന്ന് ജോ. സെക്രട്ടറി രാജീവ് അമാരം പറഞ്ഞു.