മഹാരാഷ്ട്രയില്‍ 12 ആദിവാസി ബാലികമാര്‍ പീഡനത്തിനിരയായി; മൂന്ന് പേര്‍ ഗര്‍ഭിണികള്‍

Posted on: November 4, 2016 11:43 am | Last updated: November 4, 2016 at 11:43 am

rapeമുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ പ്രായപൂര്‍ത്തിയാകാത്ത 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. ഭുല്‍ധാന ജില്ലയിലെ നിനാദി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ഇവരില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടികള്‍ എല്ലാവരും 12നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അധ്യാപകരെയും നാല് സ്‌കൂള്‍ ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

ദീപാവലി അവധിക്കായി വീട്ടിലെത്തിയ പെണ്‍കുട്ടികളില്‍ ചിലരെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.