ഇസിലിന് ആയുധമെത്തുന്നത് അമേരിക്കയില്‍ നിന്ന്

Posted on: November 4, 2016 6:00 am | Last updated: November 3, 2016 at 11:55 pm
ഇസില്‍ ഭീകരര്‍ തീയിട്ട മൊസൂളിലെ എണ്ണക്കിണറുകള്‍ക്ക് സമീപത്ത് നിന്ന്  പിന്തിരിഞ്ഞ് പോരുന്ന ഗോത്ര സായുധ സംഘം
ഇസില്‍ ഭീകരര്‍ തീയിട്ട മൊസൂളിലെ എണ്ണക്കിണറുകള്‍ക്ക് സമീപത്ത് നിന്ന്
പിന്തിരിഞ്ഞ് പോരുന്ന ഗോത്ര സായുധ സംഘം

വാഷിംഗ്ടണ്‍: ഇസിലിനും അമേരിക്കക്കും ഇടയിലുള്ള ബന്ധം വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. ഇസില്‍ ഭീകരര്‍ ഉപയോഗിക്കുന്നത് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളാണെന്നാണ് പുതിയ കണ്ടെത്തല്‍. മൊസൂളിലെ ഇസില്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച ആയുധങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവിരങ്ങള്‍ പുറത്തായത്. ഇസിലിന് അമേരിക്ക രഹസ്യമായി ആയുധം വില്‍ക്കുന്നുണ്ടെന്ന വിക്കിലീക്‌സ് ആരോപണം ചര്‍ച്ചാ വിഷയമായിരുന്നു.
അതേസമയം, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ ഇസില്‍ ഭീകരര്‍ ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതലുള്ളത് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ തന്നെയാണ്. അടുത്തിടെ പുറത്തിറക്കിയ യു എസ് ആയുധങ്ങളാണ് ഇസില്‍ കേന്ദ്രങ്ങളില്‍ നിന്ന് പിടികൂടിയത്. സദ്ദാമിന്റെ കാലത്ത് ഇറാഖ് സ്വരൂപിച്ച ആയുധങ്ങള്‍ ഇസില്‍ പിടിച്ചെടുക്കുകയായിരുന്നുവെന്ന അമേരിക്കയുടെ ന്യായീകരണം ഇതോടെ അസ്ഥാനത്തായി.