രാഹുല്‍ ഗാന്ധിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ്;ഇല്ലെന്ന് ഡല്‍ഹി പോലീസ്‌

Posted on: November 3, 2016 8:38 pm | Last updated: November 4, 2016 at 9:52 am

rahul gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ്. ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ വിമുക്തഭടന്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച രാഹുലിനെ ഇത് മൂന്നാം തവണയാണ് കസ്റ്റഡിയിലെടുക്കുന്നത്.

സംഭവത്തെ അപലപിക്കുന്നതായും നിശബ്ദ അടിയന്തരാവസ്ഥയാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ കാര്‍ തടഞ്ഞെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.