സിപിഐ മന്ത്രിമാര്‍ക്കെതിരെ എംഎം മണിയുടെ രൂക്ഷ വിമര്‍ശനം

Posted on: November 3, 2016 11:34 am | Last updated: November 3, 2016 at 6:22 pm

mm-maniഇടുക്കി: സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎം മണി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് എംഎം മണി പേരെടുത്ത് പറഞ്ഞ് വിമര്‍ശനമുന്നയിച്ചത്.

ജില്ലയുടെ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാറിന് കുഴപ്പമാണ്. കാസര്‍കോട്ടെ കാര്യങ്ങള്‍ അറിയാവുന്ന റവന്യൂ മന്ത്രി ഇടുക്കിയുടെ കാര്യത്തില്‍ വിവരക്കേട് പറയുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്താനും മടിക്കേണ്ടെന്ന് എംഎം മണി പറഞ്ഞു.