ജിപ്‌സം അഴിമതി: ഫാക്ട് സിഎംഡിയെ മാറ്റി

Posted on: November 3, 2016 10:26 am | Last updated: November 3, 2016 at 1:13 pm

factകൊച്ചി: ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട് ഫാക്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവയെ മാറ്റി. ജിപ്‌സം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ഫാക്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ സിഎംഡിക്കെതിരായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫാക്ടിന്റെ അടിയന്തര ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.

അഴിമതിയുമായി ബന്ധപ്പെട്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീനാഥ്, വി കമ്മത്ത്, ഐഎസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനന്‍ പൊഡോര്‍, ഡാനിയല്‍ മധുകര്‍, കരാറുകാരനായ എന്‍എസ് സന്തോഷ്, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.