താമസ-കുടിയേറ്റ വകുപ്പും, സാംസങ്ങും സഹകരണ കരാറില്‍ ഒപ്പുവച്ചു

Posted on: November 2, 2016 10:11 pm | Last updated: November 2, 2016 at 10:16 pm
SHARE

77-1വരും കാലങ്ങളില്‍ സാങ്കേതിക മേഖലയില്‍ പരസ്പര സഹകരണത്തിനും നവീന ആശയങ്ങള്‍ കൈമാറുന്നതിനുമായി ദുബൈ താമസ-കുടിയേറ്റ വകുപ്പും (ദുബൈ എമിഗ്രേഷന്‍) സാംസങ്ങ് എസ് ഡി എസ് മി ആന്‍ഡ് ആഫ്രിക്ക ലിമിറ്റഡും ചേര്‍ന്ന് പരസ്പര സഹകരണ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം ദുബൈ എമിഗ്രേഷന്റെ, ജാഫ്‌ലിയയിലുള്ള പ്രധാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ജി ഡി ആര്‍ എഫ് എ ദുബൈ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും എസ് ഡി എസ് മി ആന്‍ഡ് ആഫ്രിക്ക ലിമിറ്റഡ് പ്രസിഡന്റ് ബയോഗ് ഷിക്‌ലിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി അടുത്ത നാല് വര്‍ഷത്തേക്ക് പരസ്പരം ആശയങ്ങള്‍ കൈമാറുകയും സാങ്കേതിക രംഗങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.
ദുബൈ താമസ-കുടിയേറ്റ വകുപ്പിന്റെ സാങ്കേതിക സേവനങ്ങളെ കുടുതല്‍ വിപുലപ്പെടുത്തുന്നതിന് സാംസംഗുമായി ചേര്‍ന്നുള്ള സഹകരണം ഏറെ ഗുണംചെയ്യും. ഈ രംഗത്ത് കുടുതല്‍ വേഗത്തിലുള്ള സേവനങ്ങള്‍ പെതു ജനങ്ങളിലേക്ക് എത്തിക്കാന്‍ നവീനമായമായ ആശയങ്ങള്‍ പരസ്പരം കൈമാറി സാങ്കേതിക രംഗത്ത് കൂടുതല്‍ മികവുറ്റ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കും. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ എമിഗ്രേഷന്‍ നടപടികള്‍ കുടുതല്‍ വേഗത്തിലാക്കും. ജി ഡി ആര്‍ എഫ് എ യുടെ ഇന്നൊവേഷന്‍ ആന്‍ഡ് ക്രിയേറ്റീവ് സെന്ററില്‍ അടുത്ത് തന്നെ ഈ കരാര്‍ പ്രകാരമുള്ള സഹകരണങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ദുബൈ എമിഗ്രേഷന്റെ ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ കുടുതല്‍ വേഗത്തില്‍ ജനങ്ങളിലെക്ക് എത്തിക്കുന്നത്തിനുള്ള മാര്‍ഗങ്ങള്‍ കൈമാറും. സാംസംഗ് എസ് ഡി എസ് മി ആന്‍ഡ് ആഫ്രിക്ക ലിമിറ്റഡിന്റെ പ്രധാന മേധാവികള്‍ എമിഗ്രേഷന്റെ പുതിയ സ്മാര്‍ട് സേവനങ്ങളും വിവിധ ഓഫീസുകളും നോക്കിക്കകണ്ടു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എഴുതിയ ‘ഫഌഷസ് ഓഫ് തോട്ട്’ എന്ന ഗ്രന്ഥം മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി ബയോഗ് ഷിക്‌ലിക്ക് ചടങ്ങില്‍ സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here