രണ്ടര വയസുകാരന്‍ പെരിയാറില്‍ മുങ്ങിമരിച്ചു

Posted on: November 2, 2016 6:28 pm | Last updated: November 2, 2016 at 10:19 pm
SHARE

diedകൊച്ചി: ഡേ കെയറിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങിയ രണ്ടര വയസുകാരന്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ഏലൂര്‍ കൈന്റിക്കര സ്വദേശി രാജേഷിന്റെ മകന്‍ ആദവാണു മരിച്ചത്. കൊച്ചി എലൂരിലാണ് സംഭവം.
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. പുഴയുടെ കടവിലേക്കിറങ്ങിയ കുട്ടി തെന്നിവീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.