കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

Posted on: November 2, 2016 4:39 pm | Last updated: November 2, 2016 at 9:32 pm
SHARE

rahulന്യൂഡല്‍ഹി: പോലീസിനറെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രി വളപ്പിലാണ് സംഭവം. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനൊടുക്കിയ വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയതായിരുന്നു രാഹുല്‍. ആശുപത്രിയില്‍ കടക്കാന്‍ രാഹുലിനെ സുരക്ഷു ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.

പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസിലെ അഴിമതി വിരുദ്ധ സേന തലവന്‍ എംകെ മീണ പറഞ്ഞു. ശക്തിപ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേന്ദ്ര ഗവണ്‍മെന്റിന്റെ ജനാധിപത്യ വിരുദ്ധ മനസ്ഥിതിയാണ് വിമുക്ത ഭടന്റെ കുടുംബാഗങ്ങളെ കാണുന്നതില്‍ നിന്ന് തന്നെ വിലക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്ത് വില കൊടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here