അഭിഭാഷക കലി അടങ്ങുന്നില്ല; മാധ്യമപ്രവര്‍ത്തകരെ വീണ്ടും ഇറക്കിവിട്ടു

Posted on: November 2, 2016 4:16 pm | Last updated: November 3, 2016 at 9:17 am
lawyers
ഫയല്‍ ചിത്രം

കൊച്ചി: ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ഇറക്കിവിട്ടു. എറണാകുളം സെഷന്‍സ് കോടതിയിലാണ് സംഭവം. കോടതിക്കുള്ളില്‍ കയറിയ വനിതാ റിപ്പോര്‍ട്ടര്‍മാരോട് ആദ്യം ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകര്‍ രംഗത്ത് വരികയായിരുന്നു. ഇറങ്ങിയില്ലെങ്കില്‍ ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും ഉണ്ടായ പോലെ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയും അഭിഭാഷകര്‍ മുഴക്കിയതായി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ ശിരസ്തദാര്‍ എത്തി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതിക്ക് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് മാധ്യമമപ്രവര്‍്ത്തകര്‍ കോടതിക്ക് പുറത്തേക്ക് നീങ്ങുകയായരുന്നു.

മുഖ്യമന്ത്രി മുതല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ഇടപെട്ടിട്ടും കോടതികളില്‍ മാധ്യമവിലക്ക് തുടരുകയാണ്. ഗവണ്‍മെന്റ് പ്ലീഡര്‍ ദിനേശ് മാത്യു മാഞ്ഞൂരാന്‍ ഒരു സ്ത്രീയെ അപമാനിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.