മലപ്പുറം സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കും: മുഖ്യമന്ത്രി

Posted on: November 2, 2016 11:24 am | Last updated: November 2, 2016 at 4:41 pm

southlive%2f2016-11%2fb677195f-0e49-4007-9f81-9d40a26a3ed0%2fmlkoതിരുവനന്തപുരം: മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് ഡിവൈഎസ്പി ബാലന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും അന്വേഷണ ചുമതല. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ സംസാരിക്കുകയായരുന്നു മുഖ്യമന്ത്രി. ഇതേ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. അതിനിടെ സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് കാണിച്ച് ബിജെപി അംഗം ഒ രാജഗോപാല്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് പോലീസ് പരിശോധിച്ചുവരികയാണെന്ന് മുഖ്യന്ത്രി പറഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദ പാരമ്പര്യം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി ഉബൈദുല്ല എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍ികയത്. സ്‌ഫോടനം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളണമെന്നും അദ്ദേഹം പ്രമയത്തില്‍ ആവശ്യപ്പെട്ടു.