റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന്

Posted on: November 1, 2016 11:20 am | Last updated: November 1, 2016 at 2:23 pm

തൃശൂര്‍: റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക, സൗജന്യ റേഷന്‍ കൊടുത്ത വകയില്‍ കമ്മീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ബി പി എല്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ കടകളടച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റേഷന്‍ ഡീലേഴ്‌സ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇന്റന്റ് ബഹിഷ്‌കരിക്കുകയും താലൂക്ക് കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ നടത്തുകയും ചെയ്യുമെന്നും സംസ്ഥാന സെക്ര. സെബാസ്റ്റ്യന്‍, പി ഡി പോള്‍, ജോണ്‍സണ്‍, ജോയ് എന്നിവര്‍ വ്യക്തമാക്കി.—