Connect with us

National

മന്‍ കി ബാത്തില്‍ കേരളത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍ ശൗച്യാലയങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കേരളത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ. ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ വിദ്യാര്‍ഥികള്‍ ശൗച്യാലയങ്ങള്‍ നിര്‍മിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതു ഇടങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി നവംബര്‍ ഒന്ന് മുതല്‍ കേരളം മാറുമെന്നും മോദി പറഞ്ഞു.

രാജ്യം ദീപാവലി ആഘോഷങ്ങള്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നന്മയുടെ ആഘോഷമായ ദീപാവലി ഒരു ദിവസത്തിനുള്ളില്‍ കഴിയുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ പേരിലാണ് ദീപാവലി ആഘോഷിക്കേണ്ടത്. അവരുടെ നന്മക്ക് വേണ്ടിയാണ് വിളക്കുകള്‍ തെളിയേണ്ടത്. സൈനികര്‍ക്ക് നമ്മുടെ സ്‌നേഹമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളയക്കണമെന്നും അവരെ പ്രോത്‌സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest