ശ്രീനഗര്‍: ബിഎസ്എഫ് ജവാനെ വധിച്ച് മൃതദേഹം വികൃതമാക്കിയ ഭീകരരുടെ നടപടിക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. കശ്മീരിലെ കേരന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ കരസേന നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. പാക് പക്ഷത്ത് കനത്ത ആള്‍നാശമുണ്ടാക്കാന്‍ സാധിച്ചതായി കരസേനാവക്താവ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലിനിടെ പിടികൂടിയ ബിഎസ്എഫ് ജവാനെ ഭീകരര്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്. ശനിയാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന് തിരിച്ചടി കൊടുക്കാന്‍ കാത്തിരിക്കേണ്ടെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.