അതിര്‍ത്തിയില്‍ തിരിച്ചടി; പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു

Posted on: October 29, 2016 10:40 pm | Last updated: October 30, 2016 at 2:09 pm

INDIA-PAKISTAN-KASHMIR-UNRESTശ്രീനഗര്‍: തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി തുടരുന്നു. ജമ്മു കാശ്മീരിലെ കേരന്‍ സെക്ടറില്‍ നാല് പാക് സെനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. ആക്രമണം പാക്കിസ്ഥാന്‍ ഭാഗത്ത് വന്‍ നാശനഷ്ടം ഉണ്ടാക്കിയതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.