Connect with us

Kerala

വിജിലന്‍സ് ഡയരക്ടര്‍ക്ക് ഡിജിപി ശങ്കര്‍ റെഡ്ഡിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്നാരോപിച്ച് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന് ഡിജിപി ശങ്കര്‍ റെഡ്ഡിയുടെ കത്ത്. പരാതിക്കാരനും വിജിലന്‍സിലെ ചിലരും തമ്മിലുള്ള കൂട്ടുകെട്ടാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ശങ്കര്‍ റെഡ്ഡി കത്തില്‍ പറയുന്നു.

തനിക്കെതിരെ പരാതി നല്‍കിയ പായിച്ചറ നവാസ് എന്നയാള്‍ ക്രിമിനല്‍ കേസ് പ്രതിയാണ്. നവാസും വിജിലന്‍സ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. ഇത് തുടരുന്നതിനാല്‍ ഇനിയും ഇത്തരം തെറ്റായ റിപ്പോര്‍ട്ട് നല്‍കാനിടയുണ്ടെന്നും കത്തില്‍ പറയുന്നു.