ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ചയാണ് അനധികൃത സ്വത്തുണ്ടെന്ന പരാതിയില്‍ ടോം ജോസിന്റെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തിയത്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ടോം ജോസിന്റെ വസതികളില്‍ പരിശോധന നടത്താന്‍ വിജിലന്‍സിന് അനുമതി നല്‍കിയത്.