Connect with us

Kerala

ബി ഡി ജെ എസ്: തുഷാര്‍ പ്രസിഡന്റായി തുടരും

Published

|

Last Updated

ചേര്‍ത്തല: ബി ഡി ജെ എസ് എന്‍ ഡി എയുടെ ഭാഗമായത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും സ്ഥാനങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും സങ്കടമില്ലെന്നും ബി ഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി ഡി ജെ എസ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടിയായി ബി ഡിജെ എസിനെ വളര്‍ത്തുകയാണ് പ്രധാനം. അടുത്തമാസം അഞ്ചിന് അങ്കമാലിയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ നയം പ്രഖ്യാപിക്കുമെന്നും തുഷാര്‍ പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ ഭാരവാഹികളെയും പ്രഖ്യാപിച്ചു. തുഷാര്‍ വെള്ളാപ്പള്ളി (പ്രസി. ), അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെ പത്മകുമാര്‍, സോമശേഖരന്‍ നായര്‍, പി ഡി ശ്യാംദാസ്, പൈലി വത്തിയാട്ട്, അനുരാഗ് കൊല്ലംങ്കോട്, സഹദേവന്‍ തഴവ, സംഗീത വിശ്വനാഥന്‍ (വൈസ് പ്രസി), സുഭാഷ് വാസു, ടി വി ബാബു, അരയക്കണ്ടി സന്തോഷ്, കെ കെ മഹേശന്‍, രാജേഷ് നെടുമങ്ങാട്, വി ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ ചാലക്കുടി, കെ കെ ബിനു-ജന.സെക്രട്ടറിമാര്‍, കെ പി സുധീന്ദ്രന്‍, സുരേഷ് ബാബു, പി എസ് എന്‍.ബാബു, കെ കെ നീലകണ്ഠന്‍, എസ് ഡി സുരേഷ് ബാബു, കെ ഡി രമേശ്, ബിജു മാധവന്‍, കെ പി ഗോപി, രാജന്‍ ഇടുക്കി, പി കെ സുബ്രന്‍, പി ടി മന്മഥന്‍, ഷാജി എം പണിക്കര്‍, പി എസ് രാജീവ്, സന്തോഷ് ശാന്തി, സന്തോഷ് കുമാര്‍, കേശവ് ദേവ് പുതുമന, ഫാ.റിജോ നിരപ്പനങ്ങാടി, ബേബി റാം, രാജന്‍ മഞ്ചേരി, ബാബു പൂതന്‍പാറ, എം പി രാഘവന്‍, പി കെ മോഹനന്‍, സിനില്‍ മുണ്ടുപ്പള്ളി, കല്ലട സജീവ് (സ്റ്റേറ്റ് സെക്രട്ടറിമാര്‍), എ ജി തങ്കപ്പന്‍ (ട്രഷറര്‍).