ഇന്ത്യയില്‍ തുടരണമെങ്കില്‍ മുസ്‌ലിംകള്‍ പ്രവാചകനെ വിട്ട് ശ്രീരാമനെ പിന്തുടരണമെന്ന് വിഎച്ച്പി നേതാവ്

Posted on: October 27, 2016 12:07 pm | Last updated: October 27, 2016 at 2:18 pm
SHARE

surendra-kumar-jain-e1477400133125മംഗളൂരു: മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ തുടരണമെങ്കില്‍ അവര്‍ പ്രവാചകനെ വിട്ട് ശ്രീരാമനെ പിന്തുടരണമെന്ന് വിഎച്ച്പി നേതാവ്. വിഎച്ച്പിയുടെ മുതിര്‍ന്ന നേതാവായ സുരേന്ദ്ര ജെയ്ന്‍ ആണ് വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഹിന്ദു ജയ ഘോഷ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകള്‍ ഹിന്ദു ധര്‍മ്മത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ പൂര്‍ണ സംരക്ഷണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ‘പരസ്പരം കൊല്ലുന്ന ഹിംസയുടെ വ്യാപാരികള്‍’ എന്നാണ് അദ്ദേഹം മുസ്‌ലിംകളെ വിശേഷിപ്പിച്ചത്.

‘മുസ്‌ലിംകള്‍ക്കിടയില്‍ ഒട്ടേറെ ഗ്രൂപ്പുകളുണ്ട്. അവര്‍ പരസ്പരം വെറുക്കുന്നു. സുന്നികള്‍ ഷിയാക്കളെ കൊല്ലുന്നു, ഷിയാക്കള്‍ സുന്നികളെ കൊല്ലുന്നു. മുസ്‌ലീം രാഷ്ട്രങ്ങളില്‍ യാതൊരു സമാധാനവുമില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അവര്‍ ഈ രാജ്യത്തെയും സമാധാനം തകര്‍ക്കുകയാണ്.’ സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here