പാക് കലാകാരന്‍മാര്‍ക്ക് വിലക്കില്ലെന്ന് വെങ്കയ്യാ നായിഡു

Posted on: October 27, 2016 9:59 am | Last updated: October 27, 2016 at 12:13 pm

venkaiah naiduന്യൂഡല്‍ഹി: പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ വിലക്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാക്കിസ്ഥാന്‍ കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ ജോലിചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല. എന്നാല്‍ അവരെ സ്വന്തം സംരംഭങ്ങളായി സഹകരിപ്പിക്കുന്നവര്‍ ഇന്ത്യയിലെ ജനങ്ങളുടെ വികാരങ്ങള്‍ കൂടി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ചുകോടി സംഭാവന ആവശ്യപ്പെട്ട സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസിന് യാതൊരു ബന്ധവുമില്ല. മറ്റു രാജ്യങ്ങളിലെ കലാകാരന്‍മാരെ വിലക്കുന്നതില്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.