മലേഷ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം; ആറു പേര്‍ മരിച്ചു

Posted on: October 25, 2016 3:23 pm | Last updated: October 26, 2016 at 10:39 am

fireക്വലാലംപൂര്‍: മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. മലേഷ്യയിലെ ജോഹോര്‍ ബഹുരുവിലുള്ള സുല്‍ത്താന അമിന ആശുപത്രിയുടെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.
രണ്ടു മണിക്കൂറോളം തീ ആളിപ്പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ള സംഭവത്തില്‍ നടക്കം രേഖപ്പെടുത്തി.

തീപിടുത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെയും ആശുപത്രിയിലെ രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്നും നൂര്‍ ഹിഷാം അബ്ദുള്ള വ്യക്തമാക്കി. സംഭവത്തില്‍ പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും അടുത്തുള്ള അശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. വയറിംഗിലെ അപാകതയോ ഷോര്‍ട്ട്‌സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്ന് നൂര്‍ ഹിഷാം വ്യക്തമാക്കി.