സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല

Posted on: October 25, 2016 2:20 pm | Last updated: October 25, 2016 at 2:20 pm
SHARE

ramesh chennithalaഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ക്രിമനല്‍ സംഘങ്ങളെയും ഗുണ്ടാമാഫിയകളെയും, ബ്‌ളേഡ് കൊള്ളപ്പലിശ മാഫിയകളെയും അടിച്ചമര്‍ത്താന്‍ കൊണ്ടുവന്ന ഓപ്പറേഷന്‍ സുരക്ഷ, ഓപ്പറേഷന്‍ കുബേര എന്നീ പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നിലച്ചിരിക്കുകയാണ്. ഗുണ്ടകളും, ക്രിമിനലുകളും ഇവിടെ അഴിഞ്ഞാടുകയാണ്. പൊലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണ്. ഗുണ്ടകളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങിയ സാധാരണക്കാരിയായ കൊച്ചിയിലെ വീട്ടമ്മക്ക് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണേണ്ടി വന്നു നീതി ലഭിക്കുവാന്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ് ആ ഗുണ്ടകള്‍ക്ക് സഹായം ചെയ്തത്. 1,87,481 ക്രിമനലുകളെയൊണ് യു ഡി എഫ് ഭരണകാലത്ത് ഓപ്പറേഷന്‍ സുരക്ഷയുമായി ബന്ധപ്പെട്ട്‌പൊലീസ് അറസ്റ്റ് ചെയ്തത്. ഇടതു ഭരണകാലത്ത് ആ പദ്ധതി പാളിയത് ഗുണ്ടാ സംഘങ്ങളും പൊലീസും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് വ്യക്തമാക്കുന്നത്. ഗുണ്ടകള്‍ അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരെ ആക്രമിക്കുന്നു, ഗുണ്ടകള്‍ പരസ്പരം വെട്ടിമരിക്കുന്നു. പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് ക്രിമനലുകളെ ഇറക്കിക്കൊണ്ട് പോകുന്നു. കൊല്ലത്ത് അഞ്ചാലംമൂട്ടിലും, മൂവാറ്റുപുഴയിലും മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. പൊലീസിന്റെ തലപ്പത്ത് ഉദ്യേഗസ്ഥരുടെ കിടമല്‍സരം മാത്രാമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here