Connect with us

International

പാക്കിസ്ഥാനിലെ ക്വറ്റയില്‍ ഭീകരാക്രമണം; 60 പേര്‍ മരിച്ചു

Published

|

Last Updated

ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പോലീസ് ട്രെയിനിംഗ് അക്കാദമിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പോലീസ് ട്രെയിനികള്‍ കൊല്ലപ്പെട്ടു. 116 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. ട്രെയിനിംഗ് കോളജിന്റെ ഹോസ്റ്റലില്‍ കടന്നു കയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

quetta2-jpg-image-784-410600ലധികം ട്രെയിനിംഗ് വിദ്യാര്‍ഥികളാണ് സംഭവം നടക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്നത്. 200 ലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിലരെ ഭീകരര്‍ ബന്ദികളാക്കിയതായും വിവരമുണ്ട്.

ആറു ഭീകരരാണ് കോളജിലേക്കു കടന്നു കയറിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന കോളജ് വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ക്വറ്റയിലെ ആശുപത്രിക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു.