റേഷന്‍ കാര്‍ഡ്: വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും പരാതി നല്‍കാം

Posted on: October 25, 2016 9:29 am | Last updated: October 25, 2016 at 12:29 am

തിരുവനന്തപുരം: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയിലെ അപകാതകള്‍ പരിഹരിക്കാന്‍ സമയം നീട്ടിനല്‍കില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഈ മാസം 31 വരെയാണ് അപാകതകള്‍ നീക്കാനുള്ള സമയം. ഭക്ഷ്യ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട മുന്‍ഗണനാ പട്ടിക സംബന്ധിച്ച പരാതികള്‍ ഈ മാസം 31നകം നല്‍കണം. പരാതി താലൂക്ക് ഓഫീസുകള്‍ക്കു പുറമെ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിലും സമര്‍പ്പിക്കാം.
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യ നിരക്കില്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.