ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ കോടതി ഉത്തരവ്. വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്‍കാനാണ് ബെംഗളൂരു സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആറു പ്രതികളാണ് കേസില്‍ ആകെയുള്ളത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ആറു മാസത്തിനകം പണം തിരിച്ചുനല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ പ്രതികളുടെ വസ്തുവകകള്‍ കണ്ടുകെട്ടി പണം സ്വരൂപിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.