മാധ്യമവിലക്ക് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Posted on: October 24, 2016 11:45 am | Last updated: October 24, 2016 at 7:11 pm

media-freedomതിരുവനന്തപുരം: കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമവിലക്ക് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരും. പ്രശ്‌നപരിഹാരം ഒരു കൂട്ടം ആളുകള്‍ക്ക് ബാധകമല്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. അത്തകരം നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ തടയുന്ന അഭിഭാഷകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സൂചികൊണ്ട് എടുക്കാമായിരുന്ന വിഷയം ബോംബ് കൊണ്ടുപോലും ഇപ്പോള്‍ എടുക്കാനാവാത്ത അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.