റേഷന്‍ വെട്ടിക്കുറച്ചത് കേരളത്തിന്റെ ആവശ്യം മനസ്സിലാക്കാതെയെന്ന് മുഖ്യമന്ത്രി

Posted on: October 24, 2016 9:50 am | Last updated: October 24, 2016 at 1:21 pm
Thiruvananthapuram: Kerala CM Pinarayi Vijayan addresses the press in Thiruvananthapuram on Thursday. PTI Photo (PTI6_9_2016_000108B) *** Local Caption ***
Thiruvananthapuram: Kerala CM Pinarayi Vijayan addresses the press in Thiruvananthapuram on Thursday. PTI Photo (PTI6_9_2016_000108B) *** Local Caption ***

തിരുവനന്തപുരം: കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശം. കേരളത്തിന്റെ ആവശ്യകതയും പ്രത്യേകതയും മനസ്സിലാക്കാതെയാണ് റേഷന്‍ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത രീതിയില്‍ റേഷന്‍ വിഹിതം കേരളം നേടിയെടുത്തത് ഒറ്റക്കെട്ടായി ശ്രമിച്ചതിന്റെ ഭാഗമായാണ്. ഇത് വെട്ടിക്കുറക്കുന്നത് കേരളത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കുന്നില്ല. ഇതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ  ഐടി കമ്പനികള്‍ക്ക് വാടക ഇളവ് നല്‍കും; കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ശ്രമിക്കും: മുഖ്യമന്ത്രി