ബി സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ കണ്ടതിനെതിരെ എജി

Posted on: October 23, 2016 12:09 pm | Last updated: October 23, 2016 at 12:09 pm
SHARE

mmതിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമായി എഡിജിപി ബി സന്ധ്യയും കൂടിക്കാഴ്ച്ച നടത്തിയതില്‍ അഡ്വക്കേറ്റ് ജനറലിന് അതൃപ്തി. സ്വന്തം തീരുമാന പ്രകാരമായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്നും സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. നിര്‍ണായക കേസില്‍ സര്‍ക്കാര്‍ അറിയാതെ തീരുമാനം എടുത്ത നടപടി തെറ്റാണെന്നും എജി പറഞ്ഞു.

സൗമ്യ വധക്കേസില്‍ വിചാരണക്കോടതിയില്‍ വിധി പറഞ്ഞ ജഡ്ജി കെ രവീന്ദ്ര ബാബുവുവിനും ദീപക് പ്രകാശിനുമൊപ്പമാണ് ബി സന്ധ്യ കട്ജുവിനെ സന്ദര്‍ശിച്ചത്. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള സ്റ്റാന്റിംഗ് കൗണ്‍സില്‍മാരെ അറിയിക്കാതെയായിരുന്നു സന്ധ്യ കട്ജുവിനെ സന്ദര്‍ശിച്ചതും. ഇത് വിവാദമുണ്ടാക്കിയിരുന്നു. സ്റ്റാന്റിംഗ് കൗണ്‍സില്‍മാരെ ഒഴിവാക്കി കട്ജുവിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ജസ്റ്റിസ് കട്ജുവിനോടു സന്ധ്യ ഉപദേശസഹായം അഭ്യര്‍ഥിച്ചെന്നും സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍, ഉപദേശം നല്‍കാമെന്നു മറുപടി ലഭിച്ചെന്നുമാണു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here